തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതി വളപ്പിനുള്ളിൽ എസ്. ഐയെ അഭിഭാഷകർ തടഞ്ഞുവെച്ച് മർദ്ദിച്ചതായി പരാതി. വിഴിഞ്ഞം ഫോർട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മർദ്ദനമേറ്റത്. കോടതിയിൽ നിന്ന് മടങ്ങവെയാണ് ആക്രമണം ഉണ്ടായതെന്നും, മുൻപ് ഒരു അഭിഭാഷകനെതിരെ കേസെടുത്തതാണ് ആക്രമണത്തിന് കാരണമെന്നുമാണ് അശോക് പറയുന്നത്.
also read:ഒച്ചവെക്കുന്നത് കഴിവുകേടാണെന്ന് അഭിഭാഷകർക്ക് കോടതിയുടെ വിമർശനം
എന്നാൽ അശോകിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും. ആക്രമണം ഭയന്ന് കോടതിക്കുള്ളിൽ എത്തിയ അശോകിനെ സംരക്ഷിക്കുകയാണ് തങ്ങൾ ചെയ്‌തതെന്നുമാണ് അഭിഭാഷകരുടെ വാദം. പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഇതേ അഭിഭാഷകനെ അശോക് കുമാർ മുൻപ് അറസ്റ്റ് ചെയ്‌തിരുന്നു ഇതിന്റെ പ്രതികാരമാണ് അഭിഭാഷകൻ നടത്തിയതെന്നാണ് അശോക് പറയുന്നത്. എസ്.ഐയുടെ പരാതിയിൽ വഞ്ചിയൂർ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
Post Your Comments