Kerala

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും മു​ഖ്യ​മ​ന്ത്രി

ചെ​ങ്ങ​ന്നൂ​ര്‍: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി വീ​ണ്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സാ​ധാ​ര​ണ കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ആ​ന്‍റ​ണി. കെ​എ​സ്‌​യു​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ആ​യി​രു​ന്ന കാ​ല​ത്തെ കോ​ണ്‍​ഗ്ര​സി​നെ​യാ​ണ് ആ​ന്‍റ​ണി മ​ന​സി​ല്‍ കൊ​ണ്ട് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ആ​ര്‍​എ​സ്‌എ​സി​നോ​ട് കോ​ണ്‍​ഗ്ര​സി​നു മൃ​ദു​സ​മീ​പ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ട​ക​ര-​ബേ​പ്പൂ​ര്‍ മോ​ഡ​ല്‍ കോ-​ലി-​ബി സ​ഖ്യം ഉ​ണ്ടാ​ക്കി​യി​ട്ടും അ​വ​ര്‍​ക്ക് ജ​യി​ക്കാ​നാ​യി​ല്ല. നേ​മ​ത്ത് ഒ. ​രാ​ജ​ഗോ​പാ​ലി​നെ കോ​ണ്‍​ഗ്ര​സ് സ​ഹാ​യി​ച്ചു. അ​തി​ന് പ്ര​ത്യു​പ​കാ​ര​മാ​യി അ​ടു​ത്ത മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി കോ​ണ്‍​ഗ്ര​സി​നെ സ​ഹാ​യി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്‍റ​ണി ആ​ര്‍​എ​സ്‌എ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ ആ​രോ​പി​ച്ചു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണ് ചെ​ങ്ങ​ന്നു​രി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് ആ​ര്‍​എ​സ്‌എ​സി​നോ​ട് ആ​ന്‍റ​ണി സഹായം തേടിയതെന്നും പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button