ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് സംശയിച്ച് ബംഗളൂരുവില്‍ ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ബംഗളൂരുവില്‍ ടൈല്‍ ജോലിക്കാരനായിരുന്നു യുവാവ്. ഒരു മാസം മുമ്പാണ് ഇയാള്‍ പൂനെയില്‍ നിന്ന് ബംഗളൂരുവില്‍ എത്തിയത്. 25 പേരടങ്ങുന്ന സംഘമാണ് ക്രിക്കറ്റ് ബാറ്റും മരത്തടികളും ഉപയോഗിച്ച് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 14 പേര്‍ അറസ്റ്റിലായി. രാജസ്ഥാന് സ്വദേശി കാലുറാം എന്നയാളാണ് മര്‍ദനത്തില്‍ മരിച്ചത്.
പെട്ടെന്നു തന്നെ പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവാവിനെ മര്‍ദിക്കാന്‍ യാതൊരു അടിസ്ഥാനവുമില്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ചാമരാജ്പെട്ട് പൂന്തോട്ടത്തിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോവുന്ന ആളാണെന്ന് സംശയിച്ച് ചില സ്ത്രീകള്‍ പിന്തുടരുകയും ഇവരോടൊപ്പമുള്ളവര്‍ ആക്രമിക്കുകയുമായിരുന്നു. റെയ്ച്ചൂര്‍ ജില്ലയില്‍ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന് സംശയിച്ച് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചിരുന്നു.
Post Your Comments