Kerala

ധനകാര്യസ്ഥാപന ഉടമയുടെ ഭാര്യ ലക്ഷങ്ങളുമായി മുങ്ങിയത് കാമുകന്‍ ജംഷീദിനൊപ്പം : കാമുകനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

 

കാഞ്ഞങ്ങാട് : ധനകാര്യ സ്ഥാപന ഉടമയുടെ ഭാര്യ അഞ്ച് ലക്ഷം രൂപയും 12 പവന്റെ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയത് ട്രാന്‍സ്‌ജെന്‍ഡര്‍ കാമുകനൊപ്പമെന്ന് സൂചന. കഴിഞ്ഞദിവസമാണ് സ്വകാര്യ ധനകാര്യസ്ഥാപന ഉടമ സന്തോഷിന്റെ ഭാര്യ യോഗിത(34)യെ കാണാതായത്.

യോഗിത കാമുകന്‍ ഇരുപത്തെട്ടുകാരനായ ജംഷീദിനൊപ്പമാണ് പോയതെന്ന് തെളിഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഇയാള്‍ ട്രാന്‍സ്ജെന്‍ഡറാണ്.

നഗരത്തിലെ തമ്പുരാട്ടി ഫിനാന്‍സിന്റെ ഉടമ എന്‍.കെ. ക്വാട്ടേഴ്സിലെ സന്തോഷ് കുമാറിന്റെ ഭാര്യയാണ് യോഗിത. 34 കാരിയായ യോഗിത മംഗളൂരു -കങ്കനഡി സ്വദേശിയാണ്. എന്നും രാവിലെ തന്നെ ധനകാര്യ സ്ഥാപനത്തിലെത്താറുള്ള യോഗിത വൈകീട്ടോടെ മാത്രമേ വീട്ടിലേക്ക് മടങ്ങാറുള്ളൂ. അതാണ് ഇവരുടെ പതിവു ശീലം. കഴിഞ്ഞ ദിവസം ഉച്ചവരെ മാത്രമേ യോഗിത ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞിരുന്നുള്ളൂ.

പിന്നീട് കാഞ്ഞങ്ങാട്ട് ടൗണില്‍ ഡോക്ടറെ കാണാനെന്നും പറഞ്ഞ് പോവുകയായിരുന്നു. ഭര്‍ത്താവായ സന്തോഷ് കുമാറിനോട് ഇക്കാര്യം ഫോണില്‍ അറിയിക്കുകയും ചെയ്തിരുന്നു. മകള്‍ വൈഷ്ണവിയെ ഭര്‍ത്താവിന്റെ അമ്മയോടൊപ്പം നിര്‍ത്തിയാണ് യോഗിത പോയത്.

വൈകീട്ടും യുവതി തിരിച്ചെത്താത്തതിനാല്‍ അമ്മ സന്തോഷ് കുമാറിനെ അറിയിച്ചു. അതോടെ യോഗിതയുടെ മൊബൈല്‍ ഫോണ്‍ ഏറെ വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് യോഗിതയുടെ മംഗളൂരുവിലെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവിടേയും എത്തിയിട്ടില്ലെന്നാണ് ലഭ്യമായ വിവരം.

അതോടെ സന്തോഷ് കുമാര്‍ ഹോസ്ദുര്‍ഗ്ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുംബൈ അടക്കമുള്ള ഭാഗങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button