Devotional

ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?

ക്ഷേത്രങ്ങളില്‍ ദീപാരാധന വേളയില്‍ ആരതി ഉഴിയുന്നത് എന്തിന്?. ആ സമയം ദേവതാ വിഗ്രഹം കൂടുതല്‍ പ്രകാശിതമായി ഭക്തര്‍ക്കുമുന്നില്‍ തെളിയും. ആരതിയുഴിയുന്ന വേളയില്‍ നാമജപമുഖരിതമാവും ക്ഷേത്രാങ്കണം. ദീപാരാധന സമയത്ത് ഉയരുന്ന മണിനാദവും മന്ത്രോച്ചാരണവും എല്ലാം ചേരുമ്പോള്‍ ഭക്തന് അവാച്യമായ അനുഭൂതിയാണ് ഉളവാകുന്നത്. ഭഗവത് വിഗ്രഹത്തിന് മുന്നില്‍ ആരതി ഉഴിയുന്നതിന് പിന്നില്‍ വലിയൊരു തത്ത്വം ഒളിഞ്ഞിരിപ്പുണ്ട്.

പൂജാവേളയില്‍ അനുഷ്ഠിക്കുന്ന ഷോഡശ ഉചാരങ്ങളില്‍ ഒന്നാണ് ആരതി. കര്‍പ്പൂരമാണ് ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുന്നത്. ഘടികാരസൂചിയുടെ ചലനം എപ്രകാരമാണോ അപ്രകാരമാണ് ആരതി ഉഴിയുന്നതും. ഭഗവത് വിഗ്രഹത്തിന്റെ ഓരോ ഭാഗവും ആരതി ഉഴിയുമ്ബോഴുണ്ടാകുന്ന പ്രകാശത്താല്‍ കൂടുതല്‍ വ്യക്തമാകും. ഭഗവാന് ആരതി ഉഴിഞ്ഞ ശേഷം ഭക്തരും ആരതി തൊട്ട് കണ്ണില്‍ വയ്ക്കാറുണ്ട്.

കര്‍പ്പൂരം എന്നത് നമ്മുടെ ഉള്ളിലുള്ള വാസനകളുടെ പ്രതീകമാണ്. ജ്ഞാനമാകുന്ന അഗ്നികൊണ്ട് ആ വാസനകളെ ദഹിപ്പിച്ച്‌ ഇല്ലാതാക്കുക എന്ന അര്‍ത്ഥമാണ് ആരതി ഉഴിയുന്നതിലൂടെ മനസ്സിലാക്കേണ്ടത്. നമ്മുടെ ഉള്ളില്‍ അഹംബോധത്തിന്റെ ഒരംശം പോലും ഇല്ലാത്ത വിധത്തില്‍, ഈശ്വരനും നമ്മളും രണ്ടല്ല എന്ന ഭാവമാണ് അതിലൂടെ ഉണരുന്നത്. കര്‍പ്പൂരം കത്തിയെരിയുമ്പോള്‍ അതില്‍ നിന്നൊരു സുഗന്ധം ഉണ്ടാകും. അതുപോലെയാവണം ഓരോ വ്യക്തിയും. സ്വയം സമര്‍പ്പിച്ചുകഴിയുമ്പോള്‍ സ്‌നേഹത്തിന്റേതായ ഒരു സുഗന്ധം പരത്താന്‍ കഴിയും.

ദീപാരാധനയ്ക്ക് നടയടച്ചു കഴിഞ്ഞാല്‍ നട തുറന്ന് ഭഗവാനെ കാണുന്നതിന് തൊഴുകൈയോടെ നില്‍ക്കും ഭക്തന്‍. എന്നാല്‍ നടതുറന്ന് ആരതിയുടെ സമയം ആകുമ്ബോഴേക്കും അറിയാതെ തന്നെ കണ്ണുകളടയ്ക്കും. ഭഗവാനെ അവന്‍ മനസ്സില്‍ കാണും. ഓരോ വ്യക്തിയുടേയും ഉള്ളം ഈശ്വരന്‍ വസിക്കുന്ന ക്ഷേത്രമാണ് എന്നല്ലേ ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. ആരതിയുഴിഞ്ഞ് കണ്ണില്‍ വയ്ക്കുന്നത് ജ്ഞാനമാകുന്ന പ്രകാശം നമ്മുടെ കാഴ്ചപ്പാടുകളേയും ചിന്തകളേയും പരിപാവനവും മനോഹരവും ആക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാവണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button