India

ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി : ഇങ്ങനെയാണെങ്കില്‍ കേരളവും പരിഗണനയില്‍ വന്നേക്കും

ന്യൂഡല്‍ഹി : ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെ കുറിച്ച് ആലോചന. ഇത് സംബന്ധിച്ച് നിര്‍ണായക യോഗം അടുത്ത മാസം നടക്കും. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ജൂണ്‍ 14 ന് യോഗം ചേരും. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ജമ്മു കശ്മീര്‍ , പഞ്ചാബ് , മിസോറാം , നാഗാലാന്‍ഡ്, മേഘാലയ , മണിപ്പൂര്‍ , അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലുമാണ് ന്യൂനപക്ഷ പദവി നല്‍കുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അതേസമയം ചിലപ്പോള്‍ കേരളവും പരിഗണനയില്‍ വന്നേക്കാമെന്ന് അഭിപ്രായമുണ്ട്. മണിപ്പൂര്‍ കഴിഞ്ഞാല്‍ ഹിന്ദുക്കളുടെ ജനസംഖ്യ കുറഞ്ഞ തൊട്ടടുത്ത സംസ്ഥാനം കേരളമാണ് .54.73 ശതമാനം . അടുത്ത സെന്‍സസോടെ ഹിന്ദു ജന സംഖ്യ കേരളത്തില്‍ അന്‍പത് ശതമാനത്തിലും താഴുമെന്ന് നിരീക്ഷണങ്ങളുണ്ട്. അന്‍പത് ശതമാനത്തില്‍ താഴെയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി ലഭിക്കുകയാണെങ്കില്‍ കേരളത്തിലും അത് ലഭിക്കും.

ഇതിനായി കഴിഞ്ഞ വര്‍ഷം മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. 2017 നവംബറില്‍ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരനോട് ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

തുടര്‍ന്നാണ് ഹര്‍ജിക്കാരനായ അശ്വനികുമാര്‍ ഉപാദ്ധ്യായ ന്യൂനപക്ഷ കമീഷനെ സമീപിച്ചത്.സംസ്ഥാനങ്ങളില്‍ മിസോറാമിലാണ് ഏറ്റവും കുറവ് ഹിന്ദുക്കള്‍ ഉള്ളത് . 2.75 ശതമാനം. നാഗാലാന്‍ഡില്‍ 8.75 ശതമാനവും മേഘാലയയില്‍ 11.53 ശതമാനവും ഹിന്ദുക്കളുണ്ട്. ജമ്മു കശ്മീരില്‍ 28.43 ശതമാനവും അരുണാചലില്‍ 29.04 ശതമാനവും പഞ്ചാബില്‍ 38.49 ശതമാനവും ഹിന്ദുക്കളാണുള്ളത്. മണിപ്പൂരിലെ ഹിന്ദു ജനസംഖ്യ 41.39 ശതമാനമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button