തിരുവനന്തപുരം ; നിപ്പാ വൈറസിനു കാരണം വവ്വാലല്ലെന്നു സ്ഥിരീകരണം. മറ്റു മൃഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവ്. പരിശോധിച്ച നാല് സാമ്പിളുകളും നെഗറ്റീവ്. ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യമില്ലെന്നു കണ്ടെത്തിയത്. ചങ്ങരോത്തെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. തിങ്കളാഴ്ച് സാമ്പിളുകൾ വീണ്ടും ശേഖരിച്ച് പരിശോധിക്കും. ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. പഴ വർഗ്ഗങ്ങൾ ഭക്ഷിക്കുന്നവയുടെ രക്തവും പരിശോധനയ്ക്ക് അയക്കും. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു .
Also read ;നിപ വൈറസ് : കേരളത്തിന് ആസ്ട്രേലിയയുടെ സഹായം
Post Your Comments