മട്ടാഞ്ചേരി: വീട്ടിൽ കയറി നിലയുറപ്പിച്ച വവ്വാലിനെ കൊണ്ട് നട്ടംതിരിഞ്ഞിരിക്കുകയാണ് ചുള്ളിക്കലിലെ ഒരു കുടുംബം. നിപ വൈറസ് പനിയുടെ ഭീതി നിലനില്‍ക്കെ വീട്ടിലേക്ക് പറന്നു കയറിയ വവ്വാലിലെ പുറത്തിറക്കാൻ പഠിച്ച പണിയെല്ലാം വീട്ടുകാർ പയറ്റി. ചുള്ളിക്കല്‍ സ്വദേശി റഹീമിന്റെ വീട്ടിലാണ് വവ്വാൽ കുടികയറിയിരിക്കുന്നത്. എന്തൊക്കെ ചെയ്തിട്ടും വവ്വാൽ വീട്ടിൽ നിന്ന് ഇറങ്ങുന്നില്ല.
ALSO READ: വവ്വാലിനെ തൊട്ട ആറു വയസുകാരൻ ഇപ്പോൾ ജീവിക്കുന്നത് അനസ്തേഷ്യയുടെ ബലത്തിൽ
വീടിനുള്ളിലേക്ക് പറന്ന് കയറിയ വവ്വാല് ഇപ്പോൾ റഹീമിന്റെ മുറിക്കുള്ളിലാണുള്ളത്. വവ്വാലിരിക്കുന്ന മുറി അടച്ചിട്ടിരിക്കുകയാണ്. വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
വവ്വാലിന്റെ കാഷ്ഠവും മറ്റും ശ്രദ്ധിക്കണമെന്നും വവ്വാലിനെ ഓടിച്ചു വിടുവാനും അധികൃതര്‍ പറഞ്ഞു.
Post Your Comments