Latest NewsNewsGulf

പുണ്യനാളുകളില്‍ ‘ഭാഗ്യവര്‍ഷം’ : മത്സ്യതൊഴിലാളിയ്ക്ക് ബഹ്‌റൈന്‍ രാജകുമാരന്‍ നല്‍കിയത്

മനാമ: പുണ്യനാളുകളില്‍ ഭാഗ്യം കനിഞ്ഞതിന്‌റെ സന്തോഷത്തിലാണ് മനാമയിലെ മത്സ്യതൊഴിലാളിയായ മുഹമ്മദ് അലി ഫലമര്‍സി. നിത്യചെലവിന് പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതിനിടെയാണ് കാരുണ്യത്തിന്‌റെ കരങ്ങള്‍ ഫലമര്‍സിയെ തേടിയെത്തിയത്. അതും ബഹ്‌റൈനിലെ രാജകുമാരന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയായിരുന്നു ഭാഗ്യ ദൂതനായി എത്തിയത്. വഴിയരികില്‍ കച്ചവടം നടത്തിയുന്ന ഫലമര്‍സിയെ കണ്ട് ദയ തോന്നിയ രാജകുമാരന്‍ റമദാന്‍ സമ്മാനം നല്‍കുകയായിരുന്നു.

പുതിയ ഒരു കട തുടങ്ങാനുള്ള ലൈസന്‍സും ആവശ്യമായ പണവുമാണ് കുമാരന്‍ ഫലമര്‍സിയ്ക്ക് സമ്മാനിച്ചത്. അല്ലാഹുവിന് നന്ദി പറഞ്ഞ് നിറകണ്ണുകളോടെയാണ് റമദാന്‍ നാളുകളില്‍ തനിക്ക് വന്ന സൗഭാഗ്യത്തെ ഫലമര്‍സി സ്വീകരിച്ചത്. രാജകുമാരന്‍ ഫലമര്‍സിയുമായി സംസാരിക്കുന്ന വീഡിയോ ഇതിനോടകം  സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button