Kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന്‌ പത്ത്‌ വര്‍ഷം കഠിന തടവും പിഴയും

തലശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന്‌ പത്ത്‌ വര്‍ഷം കഠിന തടവും പിഴയും. ഒളവിലം മത്തിപറമ്പ് സ്വദേശി വിനോദ്‌ കുമാറിനാണ് പത്ത്‌ വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും അടക്കാന്‍ അഡീഷണല്‍ ജില്ലാ കോടതി ജഡ്‌ജ് പി.എന്‍.വിനോദ്‌ ഉത്തരവിട്ടത്. പിഴ സംഖ്യ അടക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവ്‌ അനുഭവിക്കണം.

അച്‌ഛന്‍ മകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ മറ്റൊരു കേസില്‍ ആറളം ഫാം തിടമ്പ്രം ചാലില്‍ കോളനിയിലെ പ്രദീപനെ ഏഴ്‌ വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. പിഴ സംഖ്യ അടക്കാത്ത പക്ഷം ആറ്‌ മാസം അധിക തടവ്‌ അനുഭവിക്കണം പിഴ സംഖ്യ കുട്ടിക്ക്‌ നല്‍കാനും കോടതി ഉത്തരവിട്ടു.കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ബീനാ കാളിയത്ത്‌, പബ്ലിക്ക്‌ പ്രൊസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്‍ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button