ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫ്യൂവല്‍ ചലഞ്ചുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നികുതി വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ തയാറല്ലെന്ന് നിയമസഭയില്‍ പറഞ്ഞ ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയായാണെന്ന് രമേശ് ചെന്നിത്തല പറയുകയുണ്ടായി.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി പ്രധാനമന്ത്രിയെ ഫിറ്റ്നസില്‍ ട്വിറ്റര്‍ വഴി ചലഞ്ച് ചെയ്തിരുന്നു. ഇത് മോദി ഏറ്റെടുത്തതിന് പിന്നാലെ ഇന്ധന വില കുറയ്ക്കണമെന്ന ചലഞ്ചുമായി രാഹുൽ ഗാന്ധി എത്തി. ഇന്ധനവില കുറച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി. ഇതേ പാതയിലാണ് പിണറായിക്കെതിരെ ഫ്യൂവല്‍ ചലഞ്ചുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
Post Your Comments