കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ വൈറസ് പനി മൂലം ആദ്യം മരിച്ച സഹോദരങ്ങളുടെ അച്ഛനാണ് മരിച്ചത്.ഇതോടെ വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
ALSO READ: റ്റൊരു ജില്ലയില്‍ കൂടി നിപ വൈറസ് ബാധ
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും , മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 17 പേർ നിരീക്ഷണത്തിലാണ്.
Post Your Comments