Kerala

വൈറസ് ഭീതി മാറുന്നില്ല; അടയ്‌ക്കാ ആർക്കും വേണ്ട; ഫ്രഷ്ജ്യൂസും കള്ളും കുടിക്കാൻ ആളില്ല

കടുത്തുരുത്തി: നിപ വൈറസ്‌ പടരുന്നതു വവ്വാലുകളിലൂടെയാണെന്ന്‌ കണ്ടെത്തിയതോടെ അടക്കയ്ക്കും, കള്ളിനും ഫ്രഷ്ജ്യൂസിനുമൊന്നും ആവശ്യക്കാർ ഇല്ലാതെയായി. ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന്‌ കച്ചവടക്കാര്‍ പറയുന്നു. അടയ്ക്ക വവ്വാലുകളുടെ ഇഷ്ട ഭക്ഷണമാണ്. ഇതിന്റെ പുറത്തെ തൊണ്ടാണ്‌ വവ്വാലുകള്‍ ചപ്പിത്തിന്നുന്നത്‌. ഇങ്ങിനെ തിന്നുന്ന അടയ്‌ക്കയില്‍ വവ്വാലുകളുടെ ഉമിനീര്‍ പറ്റും, ഇത്‌ വൈറസ്‌ പകരാന്‍ ഇടയാക്കുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണവും ശക്തമാണ്.

ALSO READ: നിപ വൈറല്‍ പനിമൂലം മരിച്ച യുവതിയുടെ ഭര്‍ത്താവിനും വൈറസ്‌ ബാധ

കൂടാതെ നിപ വൈറസ്‌ മൂലം കള്ളു വ്യാപരെത്തെയും പഴങ്ങളുടെയും, ഫ്രഷ്‌ജൂസ്‌ വ്യാപരത്തയും സാരമായി ബാധിച്ചിരിക്കുകയാണ്‌. കള്ളു കച്ചവടം പകുതിയായി കുറഞ്ഞു. പനയുടെ കള്ളു കുടിക്കുവാനാണു വവ്വാലുകള്‍ കൂടുതലും എത്തുന്നത്‌. പനങ്കുലയില്‍ തൂങ്ങിക്കിടന്ന്‌ കള്ളു കുടിക്കുമ്പോള്‍ വവ്വാലുകളുടെ കാഷ്‌ടവും ഉമിനീരും, മൂത്രവും കള്ളില്‍ വീഴാന്‍ സാധ്യതയേറയാണ്‌. ഇങ്ങനെയുള്ള കള്ള് കുടിക്കുന്നവർക്ക് വൈറസ് പനി വരുമെന്ന ഭയംകൊണ്ടാണ് ആളുകൾ കള്ളും ഒഴിവാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button