കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതുവരെ 14പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്ന് രാവിലെ മരിച്ചു. പനി മൂലം ആദ്യം മരിച്ച സഹോദരങ്ങളുടെ അച്ഛനാണ് മരിച്ചത്. ഇതോടെ വൈറസ് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി.
ALSO READ: നിപ വൈറസ് പനി; ഒരു മരണം കൂടി
സംസ്ഥാനത്തു 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും , മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്. കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലും പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. 17 പേർ നിരീക്ഷണത്തിലാണ്.
Post Your Comments