തിരുവനന്തപുരം: പാൽ കുടിച്ചാലും മുട്ട കഴിച്ചാലും നിപ്പ വൈറസ് ബാധിക്കുമോ എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. എന്നാൽ കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പന്നി, മുയല്‍, ആട് എന്നിവയില്‍ നിപ്പ വൈറസ് ബാധ കണ്ടെത്താനായിട്ടില്ലെന്നും മുട്ടയും പാലും കുടിക്കുന്നതിൽ കുഴപ്പമില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃഗങ്ങളില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ജില്ലയിലും കണ്ടെത്തിയിട്ടില്ല. മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കു വൈറസ് പകരുന്നതായും റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അധികൃതർ പറയുകയുണ്ടായി.
Read Also: ഫ്രിഡ്ജില്‍ നിന്നും വന്‍ തീപിടിത്തം അടുക്കള കത്തി നശിച്ചു
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലെ ഡോ. കുല്‍ക്കണിയുടെ നേതൃത്വത്തിലുള്ള സംഘം ചെറിയ വവ്വാലുകളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ വവ്വാലിൽ നിന്നാണോ നിപ്പ വൈറസ് പകര്‍ന്നതെന്ന് കണ്ടെത്താൻ കഴിയൂ. അതേസമയം അടക്കയ്ക്കും, കള്ളിനും ഫ്രഷ്ജ്യൂസിനുമൊന്നും ഇപ്പോൾ ആവശ്യക്കാർ ഇല്ലാതെയായിരിക്കുകയാണ്. ആളുകളുടെ പേടികാരണം മുറുക്കാന്‍ കടയിലെയും പഴക്കടയിലെയും കച്ചവടം പകുതിയായിക്കുറഞ്ഞെന്ന് കച്ചവടക്കാര്‍ വ്യക്തമാക്കി.
Post Your Comments