ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും ബിജു ജനതാദളും തെലങ്കാന രാഷ്ട്ര സമിതിയും ചടങ്ങിൽ നിന്ന് വിട്ട് നിന്നിരുന്നു. ബിജു ജനതാദള്‍ അധ്യക്ഷന്‍ നവീന്‍ പട്‌നായിക് പ്രതിപക്ഷ ഐക്യത്തോട് തന്നെ താല്‍പര്യമില്ലാത്തയാളാണെന്നാണ് സൂചന. കോണ്‍ഗ്രസിനോട് യാതൊരു യോജിപ്പും അദ്ദേഹത്തിനില്ല. ബിജെപിയുമായി കൂട്ടുകൂട്ടാനാണ് അദ്ദേഹത്തിന് താല്‍പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. മോദിയുടെ പ്രഖ്യാപനങ്ങളായ നോട്ടുനിരോധനവും ജിഎസ്ടിയും മികച്ചതാണെന്നും അതിന് പിന്തുണ നല്‍കുന്നുവെന്നും നേരത്തെ പട്‌നായിക്ക് പറഞ്ഞിരുന്നു.
Read Also: സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാകേസില്‍ അറസ്റ്റില്‍ : ഒപ്പം മറ്റു രാജ്യക്കാരും
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് വന്നാല്‍ താന്‍ മോദി സര്‍ക്കാരിന് എതിരാണെന്ന് വരുമെന്നാണ് നവീന്‍ പട്‌നായിക് പറയുന്നത്. അതിന് തനിക്ക് താല്‍പര്യമില്ല. തന്റെ രാഷ്ട്രീയ ഭാവിക്ക് ബിജെപിയുമായി കൂട്ടുകൂടുന്നതാണ് നല്ലത്. പ്രതിപക്ഷ ഐക്യത്തിന് ഭാവിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പല സംസ്ഥാനങ്ങളിലും നടന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് നേരിട്ടോ അതല്ലെങ്കില്‍ പ്രതിനിധികളെയോ നവീന്‍ പട്‌നായിക്ക് അയച്ചിരുന്നു. എന്നാൽ കർണാടകയിൽ പ്രതിനിധികളെ പോലും അയക്കാൻ അദ്ദേഹം തയ്യാറായില്ല.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഫെഡറല്‍ ഫ്രണ്ടിലും ചേരാന്‍ താത്പര്യമില്ലെന്ന് നവീന്‍ പട്‌നായിക്ക് മുൻപ് വ്യക്തമാക്കിയിരുന്നു. ചന്ദ്രശേഖര്‍ റാവു ഭുവനേശ്വറിലേക്ക് സഖ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ എത്തുമെന്ന വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
Post Your Comments