തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തത് മാധ്യമങ്ങളിലെ ചർച്ചാവിഷയം ആയിരുന്നു. പരിപാടിക്കിടെ ഒരിക്കല്‍ പോലും ഇരുവരും തമ്മില്‍ സംസാരിച്ചതായി ഒരിടത്തും റിപ്പോര്‍ട്ടുകളില്ല. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ 74ാം ജന്മദിനത്തില് പിറന്നാളാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മമതാ ബാനർജി. ട്വിറ്ററിലൂടെയാണ് അവർ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസ നേർന്നത്.
Read Also: മാധ്യമസ്വാതന്ത്ര്യം അതിർവരമ്പുകൾ ലംഘിച്ചപ്പോൾ കേരളത്തിന് പണികിട്ടിയതിങ്ങനെ
ബംഗാളില്‍ ബദ്ധവൈരികളാണ് സിപിഎമ്മും തൃണമൂല്‍കോണ്‍ഗ്രസും. സിപിഎമ്മിനെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങള്‍ക്കോ ചോദ്യങ്ങള്‍ക്കോ രോഷത്തോടെ മാത്രമാണ് മമത മറുപടി പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള മമത ബാനർജിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.
Birthday greetings to @CMOKerala @vijayanpinarayi Pinarayi Vijayan
— Mamata Banerjee (@MamataOfficial) May 24, 2018
Post Your Comments