അമ്മ മഴവില്‍ ഷോയ്ക്കിടെ ദുല്‍ഖറിന് പരിക്കേറ്റത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നുവെങ്കിലും വേദനകളെല്ലാം മറന്ന് പരിപാടിയില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന കാഴ്ചയാണ് ദുല്‍ഖര്‍ കാഴ്ചവെച്ചത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെ പേഴ്സണല്‍ കോസ്റ്റ്യൂമറായ അഭിജിത് നായര്‍ എഴുതിയ കുറിപ്പാണ്.
കുറുപ്പിലൂടെ കാലിന്റെ വേദന കാര്യമാക്കാതെ ദുല്‍ഖര്‍ നടത്തിയ കഠിനാധ്വാനവും അര്‍പ്പണമനോഭാവവും എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ് താരത്തെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സ്കിറ്റും രണ്ട് നൃത്തങ്ങളുമായിരുന്നു അമ്മ മഴവില്‍ ഷോയില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. ഈ രണ്ട് ഐറ്റങ്ങളുടെയും റിഹേഴ്സലിനിടയില്‍ വേദന കടിച്ചമര്‍ത്തിയ ദുല്‍ഖര്‍ വളരെ കൂളായി ഒന്നും സംഭവിച്ചില്ല എന്ന മട്ടിലാണ് സ്റ്റേജില്‍ നിറഞ്ഞാടിയതെന്ന് അഭിജിത് പറഞ്ഞു.
‘അലാവുദീന്റെ ഡ്രെസ്സും ഇട്ടു കാലില്‍ ഐസ് വച്ചിരിക്കും ‘അമ്മ മഴവില്ല്’ ഗ്രീന്‍ റൂമില്‍. അപ്പോള്‍ തന്നെ ഡ്രെസ്സും മാറി അതെ കാലും വച്ചു ഡാന്‍സ് കളിക്കാനും പോകും. കാണുന്ന നമുക്കെ പേടിയുള്ളൂ..’ എന്ന അഭിജിത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ദുല്‍ഖറിന് രണ്ടാഴ്ച മുമ്പാണ് കാലിന് പരിക്കേറ്റത്.പരിക്ക് വകവെയ്ക്കാതെയായിരുന്നു താരം ഷോയില്‍ പരിപാടി അവതരിപ്പിച്ചത്. ആരാധകര്‍ക്കൊപ്പം താരത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് സിനിമാലോകത്തിന്റെ നിറഞ്ഞ കൈയ്യടിയുമുണ്ട്.
Post Your Comments