Life Style

അഗർബത്തികൾ ആളെക്കൊല്ലികളാണോ? ഞെട്ടിക്കുന്ന പഠനറിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേത്രങ്ങളിലും വീടുകളിലും ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണ് അഗർബത്തികൾ. ഭക്തിയുമായി ബന്ധപ്പെട്ടാണ് അഗർബത്തി കൂടുതലും ഉപയോഗിക്കുന്നത്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുണ്ട്. എന്നാൽ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി കത്തിച്ചുവെക്കുന്നതും അതിന്റെ പുക തങ്ങി നിൽക്കുന്നതും ശ്വാസകോശ കാൻസറിന് വരെ കാരണമായേക്കാമെന്നും പഠനങ്ങൾ പറയുന്നു.

Read Also: എല്‍.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി

അടച്ചു പൂട്ടിയിട്ടിരിക്കുന്ന വീടിനുള്ളില്‍ അഗര്‍ബത്തി കത്തിച്ചു വെയ്ക്കുമ്പോള്‍ അത് എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നു. എന്നാൽ വായു സഞ്ചാരമുള്ള ജനാലകള്‍ തുറന്നിട്ട സ്ഥലങ്ങളില്‍ ഇവ കത്തിക്കുന്നതിൽ കുഴപ്പമില്ല. പുക പുകവലിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന പുകയുടെ അത്ര തന്നെ അപകടകരമാണ് അഗർബത്തികളിലെ പുകയും. അപകടകാരികളായ വോളറ്റൈല്‍ ഓര്‍ഗാനിക് കോംപൗണ്ട് പര്‍ട്ടിക്കുലേറ്റ് മാറ്ററും സള്‍ഫര്‍ ഡയോക്‌സൈഡ്, ഫോര്‍മാള്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്‌സ് പോലുള്ള വാതകങ്ങളാണ് ഇതിൽ നിന്ന് പുറത്തേക്ക് വരുന്നത്. ഈ പുക ശ്വസിക്കുന്നത് വഴി കുട്ടികൾക്ക് വളരെ പെട്ടന്ന് അസുഖം പിടിപ്പെടാം. ത്വക്ക് അലര്‍ജിയും ചൊറിച്ചിലുമുണ്ടാക്കാനും ഇത് കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button