തിരൂരങ്ങാടി: നിപ വൈറസ് ബാധിച്ച് മരിച്ച സിന്ധുവിന്റെ ഭർത്താവിനെ പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പനിയും തലവേദനയും അനുഭവപ്പെട്ടതോടെ മൂന്നിയൂര്‍ പി.എച്ച്.സിയില്‍ ചികിത്സ തേടിയ സുബ്രഹ്മണ്യനെ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. അതേസമയം നിപ വൈറസ് ബാധിച്ച് മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read Also: നിപ്പ വൈറസ്; കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഗുജറാത്ത് സർക്കാരിന്റെ നിർദേശം
Post Your Comments