കഴിഞ്ഞ ഒഗസ്റ്റില്‍ മ്യാന്‍മറില്‍ ഉണ്ടാ കലാപത്തില്‍ റോഹിംഗ്യന്‍ തീവ്രവാദ സംഘടനയായ അര്‍സ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്തതായി വിവരം. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ വെച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മ്യാന്മറിലെ രഖൈന്‍ സംസ്ഥാനത്താണ് ഹിന്ദുക്കളെ കൊലപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടക്കം 90 പേരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ‘അ നോക്ക് ഖ മോംഗ് സെയ്ക്ക്’ എന്ന ഗ്രാമത്തിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 25നായിരുന്നു സംഭവം. 100 കണക്കിന് ഹിന്ദുക്കളെ കാണാതായിട്ടുമുണ്ട്.
അവര്‍ എല്ലാവരെയും കൊന്നു കളഞ്ഞു. അവരുടെ പക്കല്‍ കത്തികളുണ്ടായിരുന്നു. അതു കൂടാതെ ഇരുമ്പു ദണ്ഡും തൂമ്പ പോലുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നാണ് ഞാന്‍ രക്ഷപെട്ടത്, എങ്കിലും എനിക്ക് അവിടെ എന്താണ് നടക്കുന്നതെന്ന് കാണാമായിരുന്നു. അവര്‍ എന്റെ അച്ഛനെയും അമ്മാവനെയും സഹോദരനെയും കൊലപ്പെടുത്തി, നിഷ്‌കരുണം’-കലാപത്തില്‍ നിന്നു രക്ഷപെട്ട 18കാരി പറഞ്ഞു.
‘അര്‍സ തീവ്രവാദികള്‍ ഞങ്ങളുടെ വീട്ടിലെ എല്ലാ പുരുഷന്‍മാരെയും കൊല്ലുമെന്ന് പറഞ്ഞ് പുറത്തേക്കു കൊണ്ടു പോയി, തിരികെ വന്ന അവരുടെ കത്തികളിലും കൈകളിലുമെല്ലാം ചോരയായിരുന്നു. സ്ത്രീകളുടെ തലയിലും മുടിയിലും പിടിച്ചു വെക്കും, മറ്റൊരാള്‍ കത്തിയുമായി നില്‍ക്കുന്നുണ്ടായിരുന്നു. അത് വച്ച് അവര്‍ സ്ത്രീകളുടെ കഴുത്തറത്തു’. രക്ഷപ്പെട്ട മറ്റൊരു പെണ്‍കുട്ടി പറഞ്ഞു.
Post Your Comments