തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാത്രിയാര്‍ക്കീസ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി തനിക്ക് അയച്ച കത്തും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രചോദനമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read Also: കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പിനെതിരെ കമല്‍ ഹാസന്
കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് സമാധാനത്തിനു വേണ്ടി സാധ്യമായതെല്ലാം ചെയ്യും. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ളതുകൊണ്ടാണ് ഡമാസ്കസില്‍ നിന്ന് താന്‍ ഇവിടെ വന്നതെന്നും പാത്രിയാര്‍ക്കീസ് ബാവ പറയുകയുണ്ടായി.
അതേസമയം സഭാ വിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments