തിരുവനന്തപുരം: വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന്‍ മരിച്ചു. വയോധികന്‍ മരിച്ച വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. അപ്പൊഴേക്കും മൃതദേഹം വളർത്തുനായകൾ ഭക്ഷണമാക്കിയിരുന്നു. കല്ലറ വെള്ളംകുടി തടത്തരികത്തു വീട്ടില്‍ രംഗനാഥ നാശാരി (86)യാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: മാനസിക നില തെറ്റിയപ്പോള്‍ ആശുപത്രിയിലാക്കി; ഭിക്ഷക്കാരന്റെ താമസസ്ഥലം പരിശോധിച്ചവര്‍ ഞെട്ടി
ആറു വര്‍ഷമായി രംഗനാഥനാശാരി ഒറ്റയ്ക്കായിരുന്നു താമസം. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനാലാണ് മരണ വിവരം അറിയാതെ പോയത്.
Post Your Comments