ദുബായ്: കളഞ്ഞു കിട്ടിയ ബാഗ് പരിശോധിച്ച യുവാവ് ഞെട്ടി. 80 ലക്ഷത്തില്‍ അധികംവരുന്ന പണമാണ് ഉണ്ടായിരുന്നത്. 434000 ദിര്‍ഹമാണ് ബാഗില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് നഷ്ടപ്പെട്ട ആള്‍ക്ക് തന്നെ ബാഗ് തിരികെ എത്തിച്ചിരിക്കുകയാണ് പ്രവാസിയായ യുവാവ്. പണം കൂടാതെ പാസ്പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് കാര്‍ഡുകള്‍ എന്നിവ ബാഗില്‍ ഉണ്ടായിരുന്നു.
സ്റ്റാര്‍ബക്സില്‍ ജോലി ചെയ്യുന്ന മിറാന്‍ കര്‍ക്കി എന്ന നേപ്പാളി യുവാവിനാണ് മാള്‍ ഓഫ് എമിറേറ്റ്സിലെ ഗ്രൗണ്ട് ഫ്ലോറില്‍ നിന്ന് ബാഗ് ലഭിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വിവരം അറിയിച്ചു. ഇത് മാനേജറെ അറിയിക്കുകയും മാനേജര്‍ അല്‍ ബര്‍ഷ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.
also read:എട്ട് വയസുകാരിയുടെ പിറന്നാൾ ആഘോഷം അവിസ്മരണീയമാക്കി ദുബായ് പൊലീസ്
തുടര്‍ന്ന് വിസിറ്റിംഗ് വിസയില്‍ ദുബായില്‍ വിനോദ സഞ്ചാരത്തിനെത്തിയ ആളുടേതാണെന്ന് പോലീസ് അന്വേഷിച്ചറിയുകയും പണവും മറ്റും തിരികെ നല്‍കുകയും ആയിരുന്നു. മിറാന്റെ സത്യസന്തവും സമയോജിതവുമായ ഇടപെടലില്‍ പോലീസ് യുവാവിനെ ആദരിക്കുകയായിരുന്നു.
Post Your Comments