Kerala

എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത്- വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കുമ്മനം

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത്- വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞതെന്നും കുമ്മനം പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

എസ് എൻ ഡി പി യോഗത്തിന്‍റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണ്. കാലങ്ങളായി വാഗ്ദാനം നൽകി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികൾക്കും വോട്ടില്ലെന്നാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയാതെ പറഞ്ഞത്. ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എൻഡിഎയാണ്. തരം കിട്ടുമ്പോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സിപിഎമ്മും കോൺഗ്രസും. 60 വർഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങൾ പ്രവർത്തിക്കണമെന്ന യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശം എൻഡിഎയ്ക്കുള്ള അംഗീകാരമാണ്.

എസ്എൻഡിപി യോഗം ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ഭാരവാഹികളെ ഓഫീസിലെത്തി സന്ദർശിച്ചു. യൂണിയൻ പ്രസിന്‍റ് അനിൽ പി ശ്രീരംഗം, കൺവീനർ അനിൽ വള്ളിയിൽ, വൈസ് ചെയർമാൻ വിജീഷ് മേടയിൽ, യൂത്ത് മുവ് മെന്‍റ് താലുക്ക് ചെയർമാൻ വിനീത് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button