![chengannur by election](/wp-content/uploads/2018/05/kodiyeri-3.png)
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്.എന്‍.ഡി.പി അണികളെല്ലാം എല്‍.ഡി.എഫ് അനുകൂലികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എന്‍ഡിപിയോട് കൂറ് പുലര്‍ത്തുന്നവരെ സഹായിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ തീരുമാനം. പ്രവര്‍ത്തകര്‍ സ്വയം യുക്തിപൂര്‍ണമായി തീരുമാനം എടുക്കണമെന്നും അദ്ദേഹംവാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments