അഹമ്മദാബാദ്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഗുജറാത്ത് സർക്കാരിന്റെ നിർദേശം. ആവശ്യമെങ്കിൽ കേരളത്തിൽ നിന്നു ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരെ പരിശോധിക്കാൻ മെഡിക്കൽ ഓഫീസർമാർക്കും നിർദേശമുണ്ട്.
Read Also: നിപ വൈറസിനെ കുറിച്ച് കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്
ഗുജറാത്തിലെ സ്ഥിതിഗതികളെല്ലാം നിയന്ത്രണവിധേയമാണ്. കേരളത്തിലെ രണ്ടു ജില്ലകളിൽ മാത്രമാണു നിലവിൽ നിപ്പ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. പക്ഷേ ജാഗ്രതയോടെയിരിക്കാൻ ജില്ലാ ആരോഗ്യവകുപ്പു തലവന്മാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ മിഷന്റെ സംസ്ഥാന ഡയറക്ടർ ഗൗരവ് ദാഹിയ വ്യക്തമാക്കി. ആർക്കെങ്കിലും രോഗലക്ഷണം കണ്ടെത്തിയാൽ ഉടനടി നിരീക്ഷണത്തിനും പ്രാഥമിക ചികിത്സയ്ക്കും വിധേയമാക്കാനും നിർദേശമുണ്ട്. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ പുണെയിലെ വൈറോളജി ലാബിലേക്കു രക്തസാംപിളുകൾ അയയ്ക്കാനാണ് തീരുമാനം. രോഗത്തിനെതിരെ മുൻകരുതൽ നടപടികളെക്കുറിച്ച് എല്ലാവരെയും ബോധവൽകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments