കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ കോഴിക്കോട് മരുന്നുകള്‍ എത്തിച്ചു. ‘റിബ വൈറിന്‍’ എന്ന മരുന്നാണ് ഇപ്പോള്‍ ആശുപത്രിയിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നായതിനാല്‍ കൂടുതല്‍ പരിശോധന നടത്തിയതിന് ശേഷം മാത്രമേ രോഗികള്‍ക്ക് നല്‍കി തുടങ്ങുകയുള്ളൂ. തല്‍ക്കാലം 2000 ഗുളികളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്.
നിലവില്‍ പതിനഞ്ചിലധികം പേരാണ് നിപ്പാ വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ പലരുടെയും നില ഗുരുതരവുമാണ്. 12 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്. കോഴിക്കോട് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന വൈറസ് ഇപ്പോള്‍ മറ്റ് ജില്ലകളിലും സ്ഥിതീകരിച്ചിരിക്കുകയാണ്. തൃശൂര്‍ ഒരാളില്‍ വൈറസ് സ്ഥിരീകരിച്ചതായാണ് വിവരം.
കൊച്ചിയില്‍ കോഴിക്കോട് സ്വദേശി വൈറസ് പിടിപെട്ട് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഇതുവരെ സ്ഥിതീകരണങ്ങളൊന്നും വന്നിട്ടില്ല. വായുവിലൂടെയും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതിനാല്‍ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments