India

കരളലിയിക്കുന്ന ചിത്രം, വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹത്തിന് മുന്നില്‍ വിതുമ്പുന്ന ആറ് വയസുകാരി മകള്‍

ഡെറാഡൂണ്‍: ആരുടെയും കരളലിയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. തന്റെ പിതാവിനെ ആ ആറുവയസുകാരി മകള്‍ നാളുകള്‍ക്ക് ശേഷം കാണുന്നത് ചേതനയറ്റ് കിടക്കുന്നതാണ്. കണ്ണുനീര്‍ കൊണ്ട് മുഖം മുഴുവന്‍ നനഞ്ഞ അവള്‍ അവസാനം പിതാവിന് ആദരം അര്‍പ്പിച്ചു. കണ്ടു നിന്നവരുടെ എല്ലാം കണ്ണു നിറഞ്ഞ നിമിഷമായിരുന്നു അത്.

ദീപക് നൈന്‍വാള്‍ എന്ന ജവാനാണ് ജമ്മു കശ്മീര്‍ കുല്‍ഗം ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മൃതദേഹം സ്വന്തം നാടായ ഡെറാഡൂണില്‍ എത്തിച്ചത്. സംസ്‌കാര ചടങ്ങിന് മുമ്പാണ് ആരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ച കണ്ടത്.

also read:തീവണ്ടിയ്ക്കടിയില്‍ പെട്ടുപോയ അഞ്ചുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ചത് ജവാന്റെ സമയോചിതമായ ഇടപെടൽ

ഏപ്രില്‍ 10ന് ഗുരുതര പരുക്കുകളോടെ നൈന്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തില്‍ രണ്ട് പ്രാവശ്യം അദ്ദേഹത്തിന് വെടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളും ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യയും ആറ് വയസുള്ള പെണ്‍കുട്ടിയും അഞ്ച് വയസുള്ള ആണ്‍കുട്ടിയുമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പിതാവ് മുന്‍ ക്യാപറ്റനായിരുന്നു. സഹോദരനും ഇന്ത്യന്‍ സേനയില്‍ തന്നെയാണ് സേവനം അനുഷ്ഠിക്കുന്നത്.

shortlink

Post Your Comments


Back to top button