Latest NewsIndia

രാഷ്‌ട്രീയത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന കത്തോലിക്കാ സഭാ നടപടിക്കെതിരേ തെരഞ്ഞെടുപ്പ്‌ കമ്മീഷന് കത്ത്

ന്യൂഡല്‍ഹി: രാഷ്‌ട്രീയത്തില്‍ ഇടപെട്ട്‌ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ക്രിസ്‌ത്യന്‍ കത്തോലിക്കാ സഭാ നേതാക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ എല്‍ആര്‍ഒ . ഈ സംഭവത്തില്‍ കമ്മീഷനെ ഔദ്യോഗികമായി സമീപിച്ച്‌ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണെന്ന്‌ എല്‍ആര്‍ഒ യുടെ കണ്‍വീനര്‍ വിനയ്‌ ജോഷി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പലസംസ്ഥാനത്തും ക്രിസ്‌ത്യന്‍ മതമേധാവികളും സഭകളും രാഷ്‌ട്രീയ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്‌. ഇതിനെതിരേ നല്‍കിയ പരാതികളില്‍ നടപടിയെടുക്കാത്തതാണ്‌ ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇടപെട്ട്‌ ഇത്തരം പരസ്യാഹ്വാനത്തിന്‌ സഭ തയാറായതെന്ന്‌ വിനയ്‌ ജോഷി കുറ്റപ്പെടുത്തി.

ലീഗല്‍ റൈറ്റ്‌സ്‌ ഒബ്‌സര്‍വേറ്ററി (എല്‍ആര്‍ഒ) വിവിധ നിയമസഭാ തെരഞ്ഞെടുപ്പു വേളകളില്‍ ക്രിസ്‌ത്യന്‍ സഭകള്‍ നടത്തിയ രാഷ്‌ട്രീയ ഇടപെടലുകള്‍ക്കെതിരേ സംസ്ഥാനങ്ങളിലെ കമ്മീഷനുകള്‍ക്കാണ്‌ തെളിവു സഹിതം പരാതി നല്‍കിയിരിക്കുന്നത്‌. ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പരാതികള്‍. ഗോവ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭ ഇറക്കിയ മാസികയില്‍ ഒരു പാര്‍ട്ടിക്ക്‌ അനകൂലമായി വോട്ടുചെയ്യണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ നടപടി എടുക്കാതെ വന്നപ്പോള്‍ തുടര്‍ നിയമനീക്കങ്ങളിലാണ്‌ എല്‍ആര്‍ഒ.

ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ശക്തികളെ തോല്‍പ്പിക്കണമെന്നാഹ്വാനം ചെയ്ത ഗുജറാത്ത്‌ ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മെക്‌വാനെതിരേ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയത്‌ ഇപ്പോള്‍ പരിഗണനയിലാണ്‌. നാഗാലാന്‍ഡില്‍ ബിജെപിയെ തോല്‍പ്പികാന്‍തന്നെ വിവിധ ക്രിസ്‌ത്യന്‍ സംഘടനകള്‍ പരസ്യ ആഹ്വാനം ചെയ്‌തിരുന്നു. ഇതിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പു വേളകളില്‍ മതം ദുരപയോഗം ചെയ്യുന്നത്‌ കമ്മീഷന്‍ കര്‍ശനമായി തടയണമെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്.

അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കത്തോലിക്ക സഭ നടത്തുന്ന ഗൂഢാസൂത്രണങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തുവാനും പരാതിയിൽ അപേക്ഷിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button