Latest News

വിശപ്പകറ്റാൻ കൈകോർത്ത് കൊച്ചിൻ ഫുഡിസ്

വയനാട്•ഭക്ഷണ പ്രിയരുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ ‘കൊച്ചിൻ ഫുഡിസ്’ വയനാടൻ കാടുകളിലെ ആദിവാസികൾക്കായി അരിയും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്ക് പഠന
സാമഗ്രികളും വിതരണം ചെയ്തു. പൊഴുതന, പിണങ്ങോട് ഭാഗത്തുള്ള സെറ്റിൽമെന്റിലാണ് കൊച്ചിൻ ഫുഡിസിന്റെ സഹായ ഹസ്തമെത്തിയത്. വെറുമൊരു സാമൂഹ്യ മാധ്യമ ഗ്രൂപ്പായി മാറി നിൽക്കാതെ അവശതയനുഭവിക്കുന്ന സഹജീവികളുടെ വിശപ്പകറ്റാൻ കൈ കോർത്തിരിക്കുകയാണ് കൊച്ചിൻ ഫുഡിസ്. ഗ്രൂപ്പംഗങ്ങളുടേയും വിശാലമനസ്കരായ നിരവധി സുഹൃത്തുക്കളുടെയും കൂട്ടായ്മയുടെ സഹായത്തോടെയാണ് ഭക്ഷണവിഭവങ്ങളും, പഠനസാമഗ്രികളും, വസ്ത്രങ്ങളും ശേഖരിച്ചത്.

കേരളത്തിനകത്തും പുറത്തുമുള്ള ഭക്ഷണ പ്രിയരുടെ ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങളും പ്രിയപ്പെട്ട റെസ്റ്റോറെന്റുകളും പരിചയപ്പെടുത്തി തുടങ്ങിയ ഗ്രൂപ്പ് വളരെ പെട്ടന്ന് ജനകീയമാവുകയായിരുന്നു. ചെറായി ബീച്ചിൽ വച്ച് കഴിഞ്ഞ മാസം നടന്ന ആദ്യ സൗഹൃദ സംഗമത്തിൽ തുടക്കമിട്ട ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വിശപ്പകറ്റാൻ കൊച്ചിൻ ഫുഡിസിന്റെ സംഘം മലകയറിയത്. നല്ലൊരു ഭക്ഷണ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നതിനൊപ്പം വിശക്കുന്നവർക്ക് സഹായമെത്തിക്കുക എന്നതു കൂടിയാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

ആദിവാസികൾ പാലിക്കേണ്ട പോഷക സമ്പുഷ്ടമായ ആഹാരരീതികളെ കുറിച്ചും, അവർ നേടേണ്ട വിദ്യാഭ്യസത്തിന്റെ പ്രാധാന്യത്തെകുറിച്ചും ഗ്രൂപ്പ് അഡ്മിൻ ഷാസ് ഷബീർ ബോധവൽക്കരണം നടത്തി. പൊഴുതന ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഇന്ദിര രവി ഉത്‌ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തക മിനി ഷാജി, സാമൂഹ്യ പ്രവർത്തകരായ ഗിരീഷ് എ. എസ്,സ്വപ്ന വിനോദ് കുമാർ. കൊച്ചിൻ ഫുഡിസ് വോളന്റിയർമാരായ അസിം കോട്ടൂർ, ഫാസ ഇസ്മായിൽ, മീര നിതിൻ, ഷെജിൽ, ദീപന തുടങ്ങിയവർ പങ്കെടുത്തു. അഡ്മിനായ ലികു മാഹി മോഡറേറ്റർമാരായ ദീപ അജിത്, രഹന അബ്ദുൾ റഹിം, അനീഷ് വി. ബി. തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .

ഭാവിയിൽ കൂടുതൽ സഹായം അർഹിക്കുന്നവരെ ഉൾപ്പെടുത്തി ചാരിറ്റി പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുവാനും ഉന്നത വിദ്യാഭാസത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി തുടർവിദ്യാഭ്യാസത്തിന് സഹായം നൽകുവാനും, ആവശർക്കും വികലാംഗർക്കും സ്വയം തൊഴിൽ കണ്ടെത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ പദ്ധതിയിടുന്നതായും ഭാരവാഹികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button