Article

റമദാന്‍ നാളുകളില്‍ ദാനം ചെയ്യുന്നതിന്റെ പ്രാധാന്യം ഇതാണ്

മുസ്ലീം വിഭാഗക്കാര്‍ കൂടുതല്‍ ദാനധര്‍മികളാകുന്ന കാലമാണ് റമദാന്‍ നാളുകള്‍. അവരുടെ വിശ്വാസമനുസരിച്ച് റമദാന്‍ നാളുകളില്‍ അവര്‍ എത്രമാത്രം ദാനം നല്‍കുന്നുവോ അതിന്റെ ഇരട്ടി അവരെ തേടിയെത്തുമെന്നാണ് വിശ്വാസം. ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും മിക്ക സഹാബികളുടെയും ചരിത്രം പറയുന്നതും.

നിശ്ചയം ദാനം അതിന്റെ ആളുകളില്‍ നിന്ന് ഖബ്റിലെ ഉഷ്ണത്തെ കെടുത്തിക്കളയുന്നതാണെന്നും അന്ത്യദിനത്തില്‍ വിശ്വാസി തന്റെ ദാനധര്‍മങ്ങളുടെ തണലിലായിരിക്കുമെന്നും പ്രവാചകര്‍ പറയാറുണ്ട്. ദാനം ദൈവകോപത്തെ കെടുത്തിക്കളയുകയും ദുര്‍മരണത്തെ തടുക്കുകയും ചെയ്യുമെന്നും റമദാനിലെ ദാനധര്‍മമാണ് ഏറ്റവും ശ്രേഷ്ഠമായ ദാനമെന്നും പ്രവാചകര്‍ പറയുന്നു.

റമദാനിലെ ദാനധര്‍മങ്ങള്‍ക്കും സവിശേഷ പ്രാധാന്യമുണ്ട്. ഉള്ളതില്‍ നിന്ന് മിച്ചം വെച്ച് ദാനം ചെയ്യുക എന്നതാണ് റമദാനില്‍ ദാനം ചെയ്യുന്നതിന്റെ രീതി. നമ്മുടെ ദൈനംദിന ചെലവുകളില്‍ അല്‍പം നിയന്ത്രണം വരുത്തിയാല്‍ ദാനം ചെയ്യാനുള്ള പണം കണ്ടെത്താന്‍ വലിയ പ്രയാസമുണ്ടാവില്ലെന്നും ആ ദാനം നാളെ പരലോകത്ത് നമുക്ക് വലിയ മുതല്‍ക്കൂട്ടാവുകയും ചെയ്യുമെന്നും പ്രവാചകര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്.

.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button