ന്യൂഡല്‍ഹി: 2019 തെരഞ്ഞെടുപ്പില്‍ നിലവിലുള്ളതിനേക്കാള്‍ ഭൂരിപക്ഷം നേടി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ വീണ്ടും എത്തും. ഇത് കര്‍ണാടകത്തില്‍ ഭൂരിപക്ഷം കിട്ടാത്തതുകൊണ്ട് മാത്രം ബിജെപി ക്ഷയിച്ചെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായിരിക്കുമെന്നും ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ മറ്റ് പാര്‍ട്ടികള്‍ ഒന്നിക്കുന്ന എന്നതും പാര്‍ട്ടിയെ യാതൊരു വിധത്തിലും ആശങ്കയിലാഴ്ത്തുന്നില്ല ഇപ്പോള്‍ ബിജെപിക്കെതിരെ ഒന്നിക്കുമെന്ന് പറയുന്ന ഒരു പാര്‍ട്ടിയും നേരത്തെയും ബിജെപിക്ക് അനുകൂലമായിരുന്നില്ല.
also read: കര്‍ണാടകയിലും നിപാ വൈറസ്
കര്‍ണാടകത്തില്‍ ദേവെ ഗൗഡ ബിജെപിയോടൊപ്പമായിരുന്നില്ല. മമത ബിജെപിയോടൊപ്പമായിരുന്നില്ല. ഒഡീഷയിലെ നവീന്‍ പട്നായിക്കോ യുപിയിലെ അഖിലേഷ് യാദവോ ഒന്നും മുന്‍പും ബിജെപിയോടൊപ്പമായിരുന്നില്ല. മമതാ ബാനര്‍ജിക്ക് കര്‍ണാടകത്തില്‍ വലിയ റോളൊന്നുമില്ല. ഗൗഡയ്ക്ക് ബംഗാളിലും വലിയ റോളൊന്നുമില്ല. അതിനാല്‍ ഇപ്പറയുന്ന രാഷ്ട്രീയമൊന്നും ബിജെപിക്ക് വെല്ലുവിളിയല്ല, അമിത് ഷാ പറഞ്ഞു.
Post Your Comments