ചെന്നൈ: കേരളത്തെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. വായുവിലൂടെ പോലും വൈറസ് പടരാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വൈറസ് വാര്‍ത്ത പുറത്തെത്തിയതോടെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് സംസ്ഥാനങ്ങളും ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
കേരളത്തിലെ അവധിക്കാല ആഘോഷങ്ങള്‍ പരമാവധി ഒഴിവാക്കണം. മാത്രമല്ല അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്നാട് ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് അറിയിച്ചു. പനി ബാധിച്ചവരില്‍ നിന്നും അകലം പാലിക്കണം. പഴവര്‍ഗങ്ങള്‍ കഴുകാതെയോ, തൊലി കളയാതെയോ ഭക്ഷിക്കരുതെന്നും നിര്‍ദേശമുണ്ട്.
കേരള-തമിഴ്നാട് അതിര്‍ത്തി ജില്ലകളായ കോയമ്പത്തൂര്‍, നീലഗിരി പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കി. അതീവ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. പ്രദേശങ്ങളില്‍ പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിലും യാത്രികരുടെ ആരോഗ്യ പരിശോധന തുടങ്ങിയതായി വിമാനത്താവളാധികൃതര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ ഇതിന്റെ ഭീഷണി ഇല്ലെന്നും ഭയം വേണ്ടെന്നും ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെ. രാധാകൃഷ്ണന്‍ പറഞ്ഞു.
Post Your Comments