KeralaLatest News

മകന്റെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച എ എസ് ഐ ഒടുവിൽ അറസ്റ്റിൽ

കൊച്ചി: മകന്റെ സഹപാഠിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ച്‌ അപമാനിക്കാന്‍ ശ്രമിച്ച എ എസ് ഐ നാസർ അവസാനം കീഴടങ്ങി. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. എറണാകുളം എ.സി.പി കെ. ലാല്‍ജിയുടെ മുന്‍പാകെയാണ് നാസര്‍ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നാസര്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയത്. കൊച്ചിയിലെ ഒരു സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ലിഫ്റ്റില്‍ വച്ചാണ് സംഭവം നടന്നത്.

തന്നെ നാസര്‍ കെട്ടിപ്പിടിക്കുകയും എതിർത്തപ്പോൾ വായും കഴുത്തും അമര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വൈക്കം സ്വദേശിനിയുടെ പരാതി. നാസറിന്റെ മകനൊപ്പം സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. കഴിഞ്ഞ മാസം 28ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിന് എത്തിയപ്പോഴായിരുന്നു സംഭവം. ഇതിന് ശേഷം പെണ്‍കുട്ടി ക്ലാസിന് പോകാതെയായി. ഇതേതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കോട്ടയം തലയോലപ്പറമ്പ് എ.എസ്.ഐ ആയിരുന്നു വി എച്ച് നാസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button