
ശ്രീനഗര്‍: എട്ടു വയസുകാരിയെ കത്വയില്‍ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിന്തുണച്ച് മുന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ റാലി. ഇതിനിടെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ അപമാനിച്ച മുന്‍ മന്ത്രി ലാല്‍ സിങ്ങിന്‌റെ സഹോദരന്‍ രജീന്ദറിനെതിരെയും പൊലീസ് കേസെടുത്തു.
റാലിയില്‍ പങ്കെടുത്തെന്ന ആരോപണം വന്ന സമയം തന്നെ ലാല്‍ സിങ് രാജി സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്ക് വേണ്ടി കത്വ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ശക്തമായ പ്രതിഷേധവും നടന്നു വരികയായിരുന്നു. ഡോഗ്ര സാഭിമാന്‍ എന്ന പേരിലാണ് ഹിരനഗറില്‍ റാലി സംഘടിപ്പിച്ചത്. ഈ റാലിയിലാണ് രജീന്ദര്‍ മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.
Post Your Comments