KeralaLatest News

തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു; ഭീതിയോടെ ജനങ്ങള്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

അതേസമയം ഈ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്. കോഴിക്കോടും മറ്റും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശ്രീകാന്തിന്റെ മരണം ഏവരേയും ഭയപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് നിപ്പാ വൈറസ് കാരണം മരണപ്പെട്ടവരുടെ എണ്ണം പതിമൂന്നായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button