തിരുവനന്തപുരം: തലസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ മരിച്ചു. കന്യാകുമാരി അരുമന സ്വദേശി ശ്രീകാന്ത്(38) ആണ് മരിച്ചത്. ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം ഈ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ ഭീതിയിലാണ്. കോഴിക്കോടും മറ്റും നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ശ്രീകാന്തിന്റെ മരണം ഏവരേയും ഭയപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് നിപ്പാ വൈറസ് കാരണം മരണപ്പെട്ടവരുടെ എണ്ണം പതിമൂന്നായി.
Post Your Comments