India

മുസ്ലിം എം.എല്‍.എമാരെ കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സംഘടനകള്‍

ബംഗളൂരു: മുസ്ലിം എം.എല്‍.എമാരെ കര്‍ണാടക ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് സംഘടനകള്‍. നിരവധി തവണ എം.എല്‍.എയായ റോഷന്‍ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എം.എല്‍.എമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ചില മുസ്ലിം സംഘടനകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന് ജെ.ഡി.എസ് സമ്മതിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി ചുമതലയേല്‍പ്പിച്ചു.

എന്നാല്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി നിയുക്ത മുഖ്യമന്ത്രി കുമാരസ്വാമി യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയേയും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗന്ധിയേയും സന്ദര്‍ശിച്ചു. സഖ്യ സര്‍ക്കാരിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോമണ്‍ മിനിമം പ്രോഗ്രാം രൂപീകരിക്കാനും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. സഖ്യസര്‍ക്കാരിന്‍റെ ആദ്യ ചുമതല സ്പീക്കറെ തെരഞ്ഞെടുക്കലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വിശ്വാസ വോട്ടാണ് അടുത്ത ലക്ഷ്യം. അതിനുശേഷം മാത്രമേ മന്ത്രിസ്ഥാനങ്ങളും വകുപ്പുകളും പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button