Kerala

ഒടുവിൽ മാണിയുടെ മനസറിഞ്ഞു,പ്രതീക്ഷിച്ച പാർട്ടിയിലേക്ക് തന്നെ

പാലാ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കാൻ
കേരള കോണ്‍ഗ്രസ്(എം) തീരുമാനം. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനുള്ള പാര്‍ട്ടി ഉപസമിതിയോഗം ഇന്ന് രാവിലെ പത്തിന് പാലായില്‍ കെ.എം.മാണിയുടെ വസതിയില്‍ ചേരും. യോഗശേഷം തീരുമാനം പ്രഖ്യാപിക്കും.

ALSO READ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്ക് പിന്തുണ? തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മാണി

ശേഷമുള്ള ദിവസങ്ങളിൽ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ യുഡിഎഫ് പ്രചാരണ പരിപാടികളിൽ കെ. എം മാണി പങ്കെടുക്കുമെന്നാണ് സൂചന. യൂഡിഎഫിലെ മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം കെ. എം മാണിയുടെ വസതിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, മുസ്ളീം ലീഗ് നേതാവ് കുഞ്ഞാലികുട്ടി തുടങ്ങിയവരാണ് മാണിയെ മാണിയെ സന്ദർശിച്ചത്. ഇന്ന് ചേരുന്ന യോഗത്തിനൊടുവിൽ കേരള കോണ്‍ഗ്രസ്(എം) ആർക്കൊപ്പം നിൽക്കുമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button