ചെങ്ങന്നൂര്‍•ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വേ. രണ്ട് ഘട്ടങ്ങളായി നടന്ന സര്‍വേയില്‍ ആദ്യഘട്ടത്തില്‍, ഒന്നാം സ്ഥാനത്തുള്ള സജി ചെറിയാന് 39.4 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് കലാകൗമുദി- എഡ്യൂപ്രസ് സര്‍വേ പറയുന്നു. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിന് 25.7 ശതമാനം ആളുകളുടെ പിന്തുണയാണുള്ളത്. ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന് പിള്ളയുടെ പിന്തുണ 9.9 ശതമാനമാണെന്നും സര്‍വേ പറയുന്നു. 21.4 ശതമാനം പേര് ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് തീരുമാനിച്ചിട്ടില്ല.
ആര്‍ക്കു വോട്ട് രേഖപ്പെടുത്തുമെന്നു തീരുമാനമെടുത്ത 79 ശതമാനം വോട്ടര്‍മാരില്‍ ഇടതു മുന്നണിക്കായിരുന്നു മുന്‍തൂക്കം (44%). തൊട്ടു പിന്നില്‍ ഉള്ള ഐക്യമുന്നണി സ്ഥാനാര്‍ഥിക്ക് 37 ശതമാനത്തിന്റെ ജനപിന്തുണയാണ് ഉണ്ടായിരുന്നത്. ബി.ജെ.പിയ്ക്ക് 14 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളതെന്നും സര്‍വേ പറയുന്നു.
എഡ്യൂപ്രസ് നിയോഗിച്ച അന്വേഷണ സംഘം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി അഭിപ്രായ വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും 11 പഞ്ചായത്തുകളിലും നിന്ന് തിരഞ്ഞെടുത്ത 34 വാര്‍ഡുകളില്‍പെട്ട 70 പോളിങ് ബൂത്തുകളിലെ 2734 വീടുകളാണ് സാന്പിളില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 2152 വീടുകളില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി. അഞ്ചു ഗവേഷകരുടെ മേല്‍നോട്ടത്തില്‍ 64 കോളേജ് – പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. സാങ്കേതിക വിദഗ്ദ്ധരും ഗവേഷകരും കൂടി തയ്യാറാക്കിയ ചോദ്യാവലി അടക്കം ചെയ്ത മൊബൈല്‍ ആപ്ളിക്കേഷനാണ് സര്‍വേയ്ക്ക് ഉപയോഗിച്ചത്. മേയ് 5,6 തീയതികളില്‍ ആദ്യഘട്ട സര്‍വ്വേയും 14 ,15 തീയതികളില്‍ രണ്ടാംഘട്ട സര്‍വ്വേയും പൂര്‍ത്തിയാക്കി.
Post Your Comments