ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു. പെട്രോള്‍, ഡീസല്‍ വില റെക്കോഡിലെത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടാനൊരുങ്ങുന്നത്. വിലവര്‍ധനയെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ എണ്ണ കമ്പനികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഒമ്പത് ദിവസങ്ങള്‍ക്കിടെ ലിറ്ററിന് 2 രൂപയാണ് വര്‍ധിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പ് വരെ മാറ്റമുണ്ടാകാതിരുന്ന ഇന്ധനവില തിരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.
Post Your Comments