India

മത്സ്യകന്യകയുടെ രൂപത്തില്‍ കുഞ്ഞ് ജനിച്ചു: നിമിഷങ്ങള്‍ക്കുള്ളില്‍ അന്ത്യം

മുംബൈ: മത്സ്യകന്യകയുടെ രൂപത്തില്‍ ജനിച്ച കുഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ മരണമടഞ്ഞു. മുംബൈയിലെ അംബജോഗയിലെ സ്വാമി രാമാനന്ദ് തീര്‍ത്ഥ് റൂറല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് അപൂര്‍വ്വ ശാരീരിക വൈകല്യമുള്ള കുഞ്ഞിന്റെ ജനനവും മരണവും നടന്നത്. പിറന്ന് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് കുഞ്ഞ് മരണമടഞ്ഞത്. അരയ്ക്ക് താഴേക്ക് കാലുകള്‍ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലും, കൈകള്‍ മീന്‍ചിറക് പോലെയായിരുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

ALSO READ: നവജാത ശിശുവിന്റെ കാലുകള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍:

ദിക്ഷ കാംബ്ലി (25) എന്ന യുവതിയാണ് കുഞ്ഞിനെ പ്രസവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഏഴു മണിയോടെ ആശുപത്രിയിൽ എത്തിയ യുവതി 1.8 കിലോ തൂക്കമുള്ള കുഞ്ഞിനെയാണ് പ്രസവിച്ചത്. ലിംഗഭേദം പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു കുട്ടി. എട്ടു മാസം മുന്‍പാണ് യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ അവര്‍ പിന്നീട് ഗര്‍ഭകാല പരിരക്ഷയൊന്നും നടത്തിയിരുന്നില്ല. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button