ന്യൂഡല്‍ഹി: ഇന്ധന വില കുറക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടായേക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്ര പെട്രോളിയം മന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. ചൊവ്വാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഉയര്‍ന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി കേരളത്തില്‍ പെട്രോള്‍ വില 81 കടന്നു.
കര്‍ണാടക തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് മൂന്ന് ആഴ്ചയോളം ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞതോടെ അനുദിനം വില കുതിച്ചു കയറുകയായിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം നടപടികള്‍ സ്വീകരിച്ചേക്കും. തുടര്‍ച്ചയായി പത്താം ദിവസവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ കേന്ദ്രം ഇടപെടുന്നത്.
Post Your Comments