ഏതാനും ദിവസങ്ങളെ ആയിട്ടൊള്ളു നിപ വൈറസ് എന്ന കൊലയാളി വൈറസിനെ കുറിച്ച് സാധാരണ മലയാളി അറിഞ്ഞതും അറിയാന്‍ ശ്രമിക്കുന്നതും. കോഴിക്കോട് ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചത് മൂലം മരിച്ചത്. മരണങ്ങള് ഉണ്ടായിട്ടും ദിവസങ്ങള്‍ എടുത്തു പിന്നില്‍ നിപ്പ വൈറസ് ആണെന്ന് തെളിയിക്കുന്നതിനായി.
നിപ്പ വൈറസിന് വാക്സിനോ മരുന്നോ ഇല്ലെന്നുള്ളതാണ് സത്യം. ഇതു തന്നെയാണ് എല്ലാവരെയും ഭയപ്പെടുത്തുന്നതും. രോഗം വരാതെ നോക്കുക, അതിനായുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്നത് മാത്രമാണ് ഇത് തടയുവാനുള്ള മാര്‍ഗം.
വവ്വാലുകള്‍ തന്നെയാണ് രോഗം പരത്തുന്നതിന് പിന്നില്‍. വവ്വാലുകളില്‍ നിന്നും അവ ഭക്ഷിക്കുന്ന ഫലവര്ഗങ്ങളിലേക്ക് വൈറസ് പടരുന്നു. തുടര്‍ന്ന് ഈ ഫലങ്ങളുടെ ബാക്കി ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്കും ഇത് പടരുന്നു. ഒടുവില്‍ മൃഗങ്ങളുമായി ഇടപെഴകുന്ന മനുഷ്യര്‍ക്കും വൈറസ് പിടിപെടുന്നു.
തെങ്ങുംകള്ളിലൂടെയും പനംകള്ളിലൂടെയും വരെ വൈറസ് പകരാം. വവ്വാലുകള്‍ തെങ്ങിലും പനയിലുമായി വന്നിരിക്കുന്ന ഇവയില്‍ നിന്നും വൈറസുകള്‍ ഇത്തരത്തിലും പകരാം.
വൈറസ് ബാധയുണ്ട് എന്ന് സംശയിക്കുന്ന വവ്വാല്, പന്നി എന്നിവ ജീവിക്കുന്നതോ കാണാന്‍ ഇടയുള്ളതോ ആയ പ്രദേശങ്ങളില്‍ പോവുകയോ പരിസരത്ത് തങ്ങുകയോ ചെയ്യരുത്. മാത്രമല്ല മരങ്ങളില്‍ നിന്ന് വീഴുന്ന പഴങ്ങള്‍ ഒരു പരിധി വരെ കഴിക്കാതിരിക്കുന്നതാണ് നല്ലത്.
തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. തുടര്‍ന്ന് ശക്തമായ പനി, ശക്തമായ തലവേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവയാണ് നിപ്പ വൈറസ് ബാധയുടെ ആദ്യ ലക്ഷണങ്ങള്‍. പിന്നീട് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും വൈറസ് ബാധിച്ചവര്‍ കോമയിലാവുകയും മരണപ്പെടുകയുമാണ് ചെയ്യുന്നത്.
ഇതിന് യാതൊരു വാക്സിനും ലഭ്യമല്ല. 1998ലാണ് ആദ്യമായി വൈറസ് കണ്ടുപിടിച്ചത്. മലേഷ്യയിലെ ഒപുംഗ് സുംഗൈ നിപയില്‍ പന്നികളിലാണ് ഇത് കണ്ടെത്തിയത്. അവസാനമായി 2004ല്‍ ബംഗ്ലാദേശിലും രോഗം കണ്ടെത്തി.
Post Your Comments