India

വ്യാജമദ്യം; നിരവധി മരണം, 16 പേർ ഗുരുതരാവസ്ഥയില്‍

വ്യാജമദ്യം കഴിച്ച്‌​ പത്തുപേര്‍ മരിച്ചു. 16 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ക്കാരി​ന്റെ മദ്യശാലയില്‍ നിന്ന്​ വാങ്ങിയ മദ്യം കഴിച്ചാണ്​ അപകടമുണ്ടായതെന്ന്​ മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂര്‍, ദേഹാത്​ ജില്ലകളിലാണ്​ ദുരന്തമുണ്ടായത്​.

കാണ്‍പുര്‍ ജില്ലയിലെ ഹൂച്ചില്‍ ശനിയാഴ്​ച നാലുപേര്‍ മരിച്ചിരുന്നു. ഞായറാഴ്​ച രാവിലെ ലാലാ ലജ്​പത്​ റായ്​ ആശുപത്രിയിലും ഒരാള്‍ മരണപ്പെട്ടു. രാജേന്ദ്ര കുമാര്‍(48), രത്​നേശ്​ ശുക്ല(51), റിട്ടയേര്‍ഡ്​ സബ്​ ഇന്‍സ്​പെക്​ടര്‍ ജഗ്​ജീവന്‍ റാം(62) ഉമേഷ്​(30) ഭോലാ യാദവ്​(30) എന്നിവരാണ്​ മരിച്ചത്​​. മതൗലി, മഘയ്​പൂര്‍വ, ഭന്‍വാര്‍പുര്‍ ഗ്രാമങ്ങളിലായി അഞ്ചുപേരും മരിച്ചു.

ALSO READ: ജ്യൂസ് കുപ്പികളില്‍ വ്യാജമദ്യം നിറച്ചുവിറ്റയാള്‍ പിടിയില്‍

മരിച്ചവരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ രണ്ട്​ ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം മദ്യശാലയുടെ ലൈസന്‍സ്​ ഹോള്‍ഡറിനെതിരെ കേസെടുക്കുകയും, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button