![TOXIC ALCOHOL](/wp-content/uploads/2018/05/TOXIC-ALCOHOL.png)
വ്യാജമദ്യം കഴിച്ച് പത്തുപേര്‍ മരിച്ചു. 16 പേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സര്‍ക്കാരിന്റെ മദ്യശാലയില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചാണ് അപകടമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂര്‍, ദേഹാത് ജില്ലകളിലാണ് ദുരന്തമുണ്ടായത്.
കാണ്‍പുര്‍ ജില്ലയിലെ ഹൂച്ചില്‍ ശനിയാഴ്ച നാലുപേര്‍ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലും ഒരാള്‍ മരണപ്പെട്ടു. രാജേന്ദ്ര കുമാര്‍(48), രത്നേശ് ശുക്ല(51), റിട്ടയേര്‍ഡ് സബ് ഇന്‍സ്പെക്ടര്‍ ജഗ്ജീവന് റാം(62) ഉമേഷ്(30) ഭോലാ യാദവ്(30) എന്നിവരാണ് മരിച്ചത്. മതൗലി, മഘയ്പൂര്‍വ, ഭന്‍വാര്‍പുര്‍ ഗ്രാമങ്ങളിലായി അഞ്ചുപേരും മരിച്ചു.
ALSO READ: ജ്യൂസ് കുപ്പികളില്‍ വ്യാജമദ്യം നിറച്ചുവിറ്റയാള് പിടിയില്‍
മരിച്ചവരുടെ കുടുംബത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം മദ്യശാലയുടെ ലൈസന്‍സ് ഹോള്‍ഡറിനെതിരെ കേസെടുക്കുകയും, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Post Your Comments