ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി സുപ്രീംകോടതി. നഴ്‌സുമാരുടെ മിനിമം വേതനവുമായി ബന്ധപ്പെട്ട് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം സുപ്രീംകോടതി തളളി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാലബെഞ്ചാണ് മാനേജ്‌മെന്റിനെതിരായി വിധി പ്രഖ്യാപിച്ചത്.
വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന വാദം കോടതി നിരസിച്ചതോടൊപ്പം വിജ്ഞാപനം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ ഹൈക്കോടതി ഒരുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതിക്കാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.
മുന്‍കാല പ്രാബല്യത്തോടെ വേതന വര്‍ദ്ധനവ് നടപ്പാക്കേണ്ടി വന്നാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരുമെന്നാണ് ആശുപത്രി മാനേജ്മെന്റുകളുടെ വാദം. ശമ്പളം വര്‍ദ്ധിപ്പിച്ചാല്‍ ചികിത്സാച്ചിലവ് കൂട്ടേണ്ടി വരും. ഇത് സാധാരണക്കാരന് താങ്ങാനാവില്ലെന്നുമാണ് മാനേജ്‌മെന്റിന്റെ നിലപാട്.
Post Your Comments