Gulf

സൗദിയില്‍ 85 സ്വകാര്യ സ്‌കൂളുകള്‍ പൂട്ടി, കാരണം ഇതാണ്‌

റിയാദ്: സൗദിയിൽ 85 സ്വകാര്യ സ്കൂളുകൾ പൂട്ടി. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ നിബന്ധനകൾ പാലിക്കാതിരുന്നതിനെ തുടർന്നായിരുന്നു നടപടി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിബന്ധനകൾ നടപ്പിലാക്കാനാകില്ലെന്ന് സ്കൂൾ ഉടമകൾ അറിയിച്ചതോടെയാണ് സ്കൂളുകളുടെ ലൈസന്‍സ് മന്ത്രാലയം റദ്ദാക്കിയത്. സൗദിയിൽ നിലവിൽ 6272 സ്വകാര്യ സ്‌കൂളുകളാണുള്ളത്. സ്‌കൂളുകൾ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ നിലവാരം സംബന്ധിച്ച് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പല സ്കൂളുകളും പ്രവർത്തിച്ചിരുന്നത് മന്ത്രാലയത്തിന്റെ നിബന്ധന പ്രകാരമുള്ള കെട്ടിടത്തിൽ ആയിരുന്നില്ല.

ALSO READ: സൗദിയിൽ കൂടുതൽ പരിഷ്‌കരണങ്ങൾ ഇനിയും ഉണ്ടാകും;

സ്വദേശിവത്കരണം വന്നതോടെ വിദേശികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയതും സ്വകാര്യ സ്‌കൂളുകൾക്ക് തിരിച്ചടിയായി. അതേസമയം വിദേശികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സൗകങ്ങളും ഒരുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button