പാരീസ്: ഹിറ്റ്‌ലറുടെ അന്ത്യമെങ്ങനെയെന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം ലഭിച്ചു. അദ്ദേഹത്തിന്റെ പല്ലുകൾ തന്നെയാണ് മരണകാരണം കണ്ടെത്താനുള്ള തെളിവായത്. ഫ്രഞ്ച് ഗവേഷകനായ ഫിലിപ്പ് ഷാര്‍ലിയും സംഘവുമാണ് ഇത് കണ്ടെത്തിയത്. സയനൈഡ് കഴിച്ചശേഷം അദ്ദേഹം സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
ALSO READ: വര്‍ഷങ്ങള്‍ക്ക് മുന്പ് മരിച്ച ഹിറ്റ്‌ലറുടെ കുട്ടി പിറന്നുവെന്ന് അവകാശവാദം
മരണശേഷം മോസ്‌കോയിലായിരുന്നു ഹിറ്റ്‌ലറുടെ അവസാനത്തെ ശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത്. 1945 ഏപ്രില്‍ 30ന് ബര്‍ലിനിലെ ഭൂഗര്‍ഭ അറയിലായിരുന്നു കാമുകി ഇവാ ബ്രൗണിനൊപ്പമുള്ള ആത്മഹത്യ.
ഗവേഷകരുടെ കണ്ടെത്തല്‍ ഹിറ്റ്ലർ ആത്മഹത്യ ചെയ്തില്ലെന്നും ശത്രുക്കള്‍ക്കു പിടികൊടുക്കാതെ മുങ്ങിക്കപ്പലില്‍ രക്ഷപ്പെടുകയായിരുന്നെന്നുമുള്ള നവനാസി പ്രചാരണത്തിനെതിരാണ്.
Post Your Comments